GulfKuwait

പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

കുവൈറ്റ്‌:പൊതുമാപ്പ് അവസാനിച്ചതോടെ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ തുടർച്ചയായി നടന്നുവരുന്ന പരിശോധനയില്‍ നിരവധി പ്രവാസികള്‍ പിടിയിലായി.

നടപടികള്‍ക്കു ശേഷം ഇവരെ കുവൈത്തില്‍ നിന്ന് നാടുകടത്തും. അനധികൃതമായി കഴിയുന്നവരെ രാജ്യത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഗവർണറേറ്റിന്‍റെ വിവിധ മേഖലകളില്‍ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് വ്യാപകമായ പരിശോധന നടത്തി. നിരവധി പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്. നിരത്തുകളിലും വാഹനങ്ങളിലുമടക്കം ശക്തമായ പരിശോധനയാണ് നടത്തിയത്.

കഴിഞ്ഞ ദിവസം ഷുവൈഖ് ഇൻഡസ്ട്രിയല്‍ ഏരിയയില്‍ പൊതു സുരക്ഷാ വിഭാഗം, പൊലീസ്, കാപിറ്റല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലും നിരവധിപേർ പിടിയിലായിരുന്നു. അനധികൃത താമസക്കാർക്കെതിരെ സുരക്ഷാ പരിശോധന രാജ്യത്തുടനീളം തുടരുകയാണെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

STORY HIGHLIGHTS:With the end of the amnesty, the Kuwaiti Ministry of Interior has stepped up inspections to find residence law violators.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker