KeralaNews

കെട്ടിട പെർമിറ്റ് ഫീസ് ; വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചു നൽകും മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം:കെട്ടിട പെർമിറ്റ് ഫീസ് ; വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചു നൽകും മന്ത്രി എം ബി രാജേഷ്.


കഴിഞ്ഞ ദിവസങ്ങളിൽ പെർമിറ്റ് ഫീസടച്ച ചിലർ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തിൽ വ്യക്തത വരുത്തി കൊണ്ട് മന്ത്രി എം ബി രാജേഷ്.

ഇന്ന് പ്രഖ്യാപിച്ച പുതിയ ഫീസിനു 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കും എന്ന കാര്യം വ്യക്തമാക്കട്ടെ. ഈ കാലയളവിൽ പെർമിറ്റ് ഫീസ് അടച്ചവർക്ക്, ഒടുക്കിയ അധിക തുക തിരിച്ചുനൽകുക തന്നെ ചെയ്യും. ഇതിന് കെ സ്മാർട്ട് വഴിയും ഐ എൽ ജി എം എസ് വഴിയും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം വൈകാതെ ഒരുക്കും. പെർമിറ്റ് ഫീസ് പൂർണമായും തദ്ദേശ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്.

അതിനാൽ ഈ തുക കൊടുത്തുതീർക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവാദം നൽകും. പണം ഓണലൈനായി ലഭ്യമാക്കുന്നതിനാണ് ആലോചിച്ചിട്ടുള്ളത്, ഇതിനായി നേരിട്ട് ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. ഇത് സംബന്ധിച്ച് വിശദമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഓൺലൈൻ സംവിധാനം തയ്യാറാകുന്നതിനും അനുസരിച്ച് റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്.


STORY HIGHLIGHTS:Building permit fee;  Minister MB Rajesh will refund the extra permit fee purchased.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker