ബാംഗ്ലൂർ:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ (55) വെടിവെച്ചുകൊന്ന കേസില് മൂന്നു പ്രതികള്ക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
അമിത് ദിഗ്വേകർ, കെ.ടി. നവീൻ കുമാർ, എച്ച്.എല്. സുരേഷ് എന്നിവർക്കാണ് ജാമ്യം.
കേസ് വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടി പ്രതികള് സമർപ്പിച്ച ജാമ്യ ഹരജിയില് ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലെ ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയാണ് ജാമ്യം അനുവദിച്ചത്. ഇവരുടെ കൂട്ടുപ്രതി മോഹൻ നായകിന് കഴിഞ്ഞ ഡിസംബറില് ഹൈകോടതി ജാമ്യം നല്കിയിരുന്നു. വിചാരണക്ക് ഹാജരാവുന്നതില് വീഴ്ച വരുത്തരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെ ബംഗളൂരു ആർ.ആർ നഗറിലെ വീട്ടുമുറ്റത്തായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് ഹിന്ദുത്വ തീവ്രവാദികള് ഗൗരിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
STORY HIGHLIGHTS:The Karnataka High Court has granted bail to three accused in the Gauri Lankesh shooting case.