Creativity

പ്രവാസിയുടെ ഓണം

പ്രവാസിയുടെ ഓണം

ഓണനിലാവിന്റെ സ്വപ്‌നങ്ങൾക്ക് തിരികൊളുത്തി ആ തിരി വെട്ടത്തിൽ നെയ്‌തു ഞാൻ പാവം പ്രവാസിയുടെ ബാല്യകാല സ്‌മരണകൾ… ഉത്രാടം നാൾ ഉച്ചയിൽ അമ്മ തൂശനിലയിൽ വിളമ്പിതരുന്ന കുത്തിരി ചോറും കാളനും, ഓലനും, ഉപ്പേരി, അച്ചിങ്ങാതോരനും ആവോളും കഴിച്ചു കളിച്ചു നടന്ന കാലം ഓർമ്മയിൽ ഇന്നിതാ വിദൂരതയിൽ നിൽക്കുന്നു… പ്രവാസ ജീവിത പ്രയാസങ്ങളിൽ മണലാരണ്യത്തിലെ കൊടും ചൂടേറുന്ന കാറ്റിൽ ഉത്രാട രാത്രിയിൽ ആർത്തിയോടെ മരുഭൂമിയിലെ മന്നയെന്ന് ചെറു പരിഹാസത്തോടെ ഞങ്ങൾ വിളിക്കുന്ന ഉണക്ക ഖുബ്ബൂസ്സ്, പച്ചതൈരും, പഞ്ചസാരയും, പച്ചവെള്ളവും കൂട്ടികഴിച്ച് കൂട്ടുകാരോടൊപ്പം. ഒന്നാം ഓണം ഉണ്ണാതെ ഉണ്ട് ഏമ്പക്കവും വിട്ടു ഞാൻ സംതൃപ്‌തിയോടെ… കൂമ്പിയ കണ്ണുകളിൽ പാതിരാവിൻ്റെ പാതിമയക്കത്തിൽ എൻ മനോമുകരത്തിൽ തെളിയുന്ന സുന്ദര സ്വപ്‌പ്നങ്ങളിൽ.. ഓണപുലരിയിൽ കുളിച്ച് ഈറനായി കസവു സാരിയുമുടുത്ത എൻ അമ്മയുടെ പുഞ്ചിരിയാർന്ന പൊൻമുഖം… ഒരിറ്റു സ്നേഹത്തിന്റെ സാന്ത്വനം സ്വപ്‌നം കണ്ടുറങ്ങവേ കേൾക്കാം ഭീമൻ മുറിയിൽ തുല്യദുഃഖിത സൗഹൃദങ്ങളുടെ നെടുവീർപ്പുകൾ… തേങ്ങലുകളാകുന്ന ദൈന്യതയുടെ ചൂടു നിശ്വാസങ്ങൾ… സോദരേ നമ്മുക്കും ഉണ്ണാം ഓണം പ്രവാസമെന്ന തൂശനിലയിൽ വിളമ്പാം. നൊമ്പരത്തിന്റെയും ഏകാന്തതയുടെയും കണ്ണീരിൽ ചാലിച്ച കറികൾ കൈ മെയ്യ് മറന്നുണ്ണാം നല്ലൊരു തിരുവോണ പുലരി സ്വപ്‌പ്നം കണ്ട്……..

ബിജു എം. പണിക്കർ നെടുമ്പായികുളം

P.O. Box No 307/512 AL Buraimi, Sultanate of Oman

Ph: 0096898519815

E-mail: [email protected]

STORY HIGHLIGHTS:Pravasi’s Onam: Written by Biju M.  Panicker Nedumbaikulam

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker