IndiaNews

പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല:മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു

ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽ
കുപിതനായ യുവാവ് തൻ്റെ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് ഇയാൾ.

മേയ് 30നാണ് നീരജിനും ഭാര്യ പൂജയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ഹരിയാന റോഹ്തക്കിലെ ആശുപത്രിയിലായിരുന്നു ജനനം. എന്നാൽ മൂന്നാംദിവസം, ജൂൺ മൂന്നിന് നീരജ് ഇരുവരെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഭാര്യ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നീരജ് സോളങ്കിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഹരിയാനയിൽ നിന്നാണ് പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് പിടികൂടിയത്.

STORY HIGHLIGHTS:In not having a male child
An angry young man killed his three-day-old twin girls.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker