Entertainment

ഇന്ത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്.

അഴിമതിക്കെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ ശങ്കര്‍ – കമല്‍ ഹാസന്‍ ചിത്രം ‘ഇന്ത്യന്‍’ പ്രേക്ഷകര്‍ ഏറ്റെടുത്തത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം ഭാഗം പുതിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിന്‍ബലത്തോടെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 12ന് റിലീസിനൊരുങ്ങുകയാണ്.

200 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഈ ബ്രഹ്‌മാണ്ഡ ചിത്രം ഒരുക്കിയിരിക്കുന്നത്. 15 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ്. രണ്ടാം ഭാഗത്തിലും സേനാപതിയായി പ്രേക്ഷകരെ കമല്‍ ഹാസന്‍ വിസ്മയിപ്പിക്കുമെന്നാണ് ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകരുടെ പ്രതീക്ഷ. 5 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാകും.

STORY HIGHLIGHTS:The second part of the movie ‘Indian’ is all set to release on July 12

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker