പ്ലസ്വണ് സപ്ലിമെന്ററി അലോട്ട്മെന്റിലെ അപേക്ഷകരുടെ കണക്ക് പുറത്തുവിടാതെ ഹയർ സെക്കന്ററി ഡയറക്ടറേറ്റ്
കോഴിക്കോട്: പ്ലസ്വണ് സപ്ലിമെന്ററി അലോട്ട്മെന്റിലെ അപേക്ഷകരുടെ കണക്ക് പുറത്തുവിടാതെ ഹയർ സെക്കന്ററി ഡയറക്ടറേറ്റ്.
അപേക്ഷ സമർപ്പണം ഇന്നലെ വൈകിട്ട് അഞ്ചിന് പൂർത്തിയായെങ്കിലും മൊത്തം അപേക്ഷകരുടെ എണ്ണമോ, ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാൻ ഐസിടി സെല് തയാറായില്ല. ആദ്യഘട്ട അപേക്ഷാ സമയത്ത് ഓരോ ദിവസവും ലഭിച്ച അപേക്ഷകളുടെ എണ്ണം പുറത്തുവിട്ടിരുന്നു.
ഈ കണക്ക് വന്നാല് മാത്രമെ മലബാറില് പ്ലസ് വണ് സീറ്റുകളുടെ ആവശ്യകത മനസ്സിലാവുക. കടുത്ത പ്രതിഷേധത്തിന് ഒടുവില് മലപ്പുറത്ത് 7000 ത്തോളം പേർക്ക് സീറ്റ് കിട്ടാൻ ഉണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചിരുന്നു. സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷ കൂടി നോക്കി പുതിയ താത്കാലിക ബാച്ച് അനുവദിക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വ്യാഴാഴ്ച വൈകീട്ട് വരെയായിരുന്നു സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള സമയം.
STORY HIGHLIGHTS:Higher Secondary Directorate not releasing figure of applicants in Plusone Supplementary Allotment