Tech

ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും പ്രവര്‍ത്തിക്കില്ല

ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും പ്രവര്‍ത്തിക്കില്ല; കാരണം വ്യക്തമാക്കി പാക് സര്‍ക്കാര്‍

മുഹറം പ്രമാണിച്ച്‌ ജൂലായ് 13 മുതല്‍ 18 വരെ ആറ് ദിവസത്തേക്ക് ഫേസ്ബുക്ക്, യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ ഒരുങ്ങുന്നു.

പഞ്ചാബില്‍ മുഹറം 6 മുതല്‍ 11 വരെ (ജൂലായ് 13- 18) കാലയളവില്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരോധിക്കാൻ മുഖ്യമന്ത്രി മറിയം നവാസിന്റെ കാബിനറ്റ് കമ്മിറ്റി ശുപാർശ ചെയ്‌തെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

120 ദശലക്ഷത്തിലധികം ജനങ്ങളുള്ള ഒരു പ്രവിശ്യയില്‍ വിദ്വേഷപരമായ കാര്യങ്ങള്‍ നിയന്ത്രിക്കാൻ, വിഭാഗീയ അക്രമം ഒഴിവാക്കാൻ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവ തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നു. വ്യാഴാഴ്ച രാത്രിയാണ് പഞ്ചാബ് സർക്കാർ ഇത് സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ നാല് മാസത്തോളം പാകിസ്ഥാനില്‍ എക്സ് അക്കൗണ്ട് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ആറ് ദിവസത്തേക്ക് (ജൂലായ് 13-18) ഇന്റർനെറ്റിലെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നത് അറിയിക്കാൻ മറിയം നവാസിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മറിയം നവാസിന്റെ അമ്മാവനാണ് ഷെഹബാസ് ഷെരീഫ്.

അതേസമയം, പാകിസ്ഥാൻ ആർമി ചീഫ് ജനറല്‍ അസിം മുനീർ ഇതിനകം സോഷ്യല്‍ മീഡിയയെ ‘വിഷകരമായ മീഡിയ’ ആയി പ്രഖ്യാപിക്കുകയും ഇത്തരം ഡിജിറ്റല്‍ ഭീകരതയെ ചെറുക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തിരുന്നു. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സമ്ബൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ജയിലില്‍ കിടക്കുന്ന മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീകെഇയെ തടയാൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഫെബ്രുവരി മുതല്‍ ഷെഹ്ബാസ് സർക്കാർ എക്സിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. 2022 ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കിയതിന് ശേഷം സൈന്യത്തിനും പാകിസ്ഥാൻ സർക്കാരിനും ഏതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്.

STORY HIGHLIGHTS:Facebook, WhatsApp and YouTube will not work for six days

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker