Entertainment

ഔസേപ്പിന്റെ ഒസ്യത്ത്’ സിനിമയുടെ ചിത്രീകരണം  ആരംഭിച്ചു.

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു.

മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കിഴക്കന്‍ മലമുകളില്‍ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയായ ഔസേപ്പിന്റെയും മൂന്ന് ആണ്‍മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.

ജീവിതം നന്നായി ആഘോഷിച്ച ഔസേപ്പ് ഇന്ന് എണ്‍പതിന്റെ നിറവിലാണ്. ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുകയാണ് ഔസേപ്പ്. ഈ കുടുംബത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ഒരു പ്രശ്നം ആ കുടുംബത്തിനെ സംഘര്‍ഷത്തിന്റെ മുള്‍മുനയിലേക്ക് നയിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കപ്പെുന്നത്.

എണ്‍പതുകാരനായ ഔസേപ്പിനെ വിജയരാഘവന്‍ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് മക്കളെ പ്രതിനിധീകരിക്കുന്നത്. ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് ഏലിയ, അഞ്ജലി കൃഷ്ണ ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, സെറിന്‍ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

STORY HIGHLIGHTS:The shooting of the movie Osyath of Oussep has started.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker