Entertainment

രജനികാന്തിനെ നായകനാക്കി ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി

തെന്നിന്ത്യന്‍രജനികാന്തിനെ നായകനാക്കി തെന്നിന്ത്യന്‍ സെന്‍സേഷന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’.

ബ്ലോക്ക്ബസ്റ്റര്‍ വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയില്‍ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും ചിത്രത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറായി ഗിരീഷ് ഗംഗാധരന്‍ എത്തുമെന്നാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് ആണ്. ഫിലോമിന്‍രാജ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

STORY HIGHLIGHTS:Rajinikanth’s latest film is ‘Coolie’

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker