GulfSaudi

അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി

അബ്ദുൽ റഹീമിൻ്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കി
15 മില്യൻ റിയാൽ ദയാധനം കൈമാറി
മോചനം ഉടനെ സാധ്യമാവും

കുടുംബം മാപ്പു നൽകാൻ സമ്മതിച്ചു അബ്‌ദുൽ റഹീമിന്റെ മോചനം ഉടൻ

റിയാദ്: അബ്‌ദുൽ റഹീമിന്റെ മോചനം യാഥാർത്ഥ്യത്തിലേക്ക്. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചു. ഇന്ന് കോടതിയിൽ എത്തിയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്.

ഇതോടെ റഹീമിൻ്റെ മോചനത്തിന് ആവശ്യമായ സങ്കീർണ്ണവും നിർണ്ണായകവുമായ എല്ലാ കടമ്പകളും അവസാനിച്ചു. കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു. ദിയാധനം സ്വീകരിച്ച് റഹീമിന് മാപ്പു നൽകാൻ തയ്യാറാണെന്ന് അറിയിച്ചുള്ള കുടുംബത്തിന്റെ സമ്മതപത്രം റിയാദ്
കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും. റഹീമിനെ അധികം വൈകാതെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും.

അബ്ദു‌ൽ റഹീമിനെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസവും റഹീമിനെ കോടതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും മുഴുവൻ കക്ഷികളും എത്താത്തതിനാൽ കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യൻ റിയാൽ റിയാദ് ഗവർണറേറ്റിന് ഇന്ത്യൻ എംബസി കഴിഞ്ഞ മാസം മൂന്നിനാണ് റിയാദ് ഗവർണറേറ്റ് വഴി റിയാദ് ക്രിമിനൽ കോടതിക്ക് കൈമാറിയത്.

STORY HIGHLIGHTS: Riyadh Court quashed Abdul Rahim’s death sentence
15 million Riyal in charity was handed over
Liberation will be immediate

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker