Travel

കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും.

കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും.

മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അന്ന് രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവില്‍ എത്തിച്ചേരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് സമയക്രമം:

(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 14.05
തൃശൂര്‍ 15.20 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 18.50
കാസര്‍കോട് 20.32 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

STORY HIGHLIGHTS:Vande Bharat special service will start in Kerala from today.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker