IndiaNews

ഹൈവേയില്‍ നിർത്തിയിട്ട ചരക്കുലോറിയില്‍ ടെമ്ബോ ട്രാവലർ ഇടിച്ച്‌ 13 പേർ മരിച്ചു.

ബാംഗ്ലൂർ:പുനെ- ബെംഗളൂരു ഹൈവേയില്‍ നിർത്തിയിട്ട ചരക്കുലോറിയില്‍ ടെമ്ബോ ട്രാവലർ ഇടിച്ച്‌ 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

ശിവമൊഗ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബലഗാവി ജില്ലയില്‍ തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും ടെമ്ബോ ട്രാവലറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്.

STORY HIGHLIGHTS:13 people died when Tempo Traveler crashed into a cargo lorry stopped on the highway.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker