ഇലക്ട്രിക് സ്‌കൂട്ടറായ എസ്1 ലൈറ്റ് പുറത്തിറക്കി
ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ഇവൂമി താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറായ എസ്1 ലൈറ്റ് പുറത്തിറക്കി .
ഗ്രാഫീന്‍, ലി-അയോണ്‍ എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പുതിയ സ്‌കൂട്ടര്‍ എത്തുന്നത്. ഗ്രാഫീന്‍ യൂണിറ്റ് 75 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഏഴുമുതല്‍ എട്ട് മണിക്കൂര്‍ വരെ എടുക്കും.
അതേസമയം ലി അയേണ്‍ പായ്ക്ക് 85 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. നാല് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാം. രണ്ട് വേരിയന്റുകളിലും 1.2 കിലോവാട്ട് മോട്ടോറും 1.8 കിലോവാട്ട് പീക്ക് പവറും 10.1 എന്‍എം ടോര്‍ക്കും ഉണ്ട്. ഗ്രാഫീന്‍ അയോണ്‍, ലിഥിയം അയോണ്‍ എന്നിവയ്ക്ക് യഥാക്രമം 54,999 രൂപ, 64,999 രൂപ എന്നിങ്ങനെയാണ് വില.
പേള്‍ വൈറ്റ്, മൂണ്‍ ഗ്രേ, സ്‌കാര്‍ലറ്റ് റെഡ്, മിഡ്നൈറ്റ് ബ്ലു, റെഡ്, പീക്കോക്ക് ബ്ലു എന്നിങ്ങനെ ആറ് വ്യത്യസ്ത വര്‍ണ്ണ ഓപ്ഷനുകളുണ്ട് എസ്1 ലൈറ്റിന്. ബുക്കിംഗ് ആരംഭിച്ചു.
STORY HIGHLIGHTS:Electric vehicle startup Evumi has launched an affordable electric scooter, the S1 Lite