Education

പ്രൈമറി ക്ലാസുകളില്‍ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

തിരുവനന്തപുരം:പ്രൈമറി ക്ലാസുകളില്‍ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക.

ആറ് മുതല്‍ 10 വരെ 220 പ്രവൃത്തി ദിനങ്ങള്‍ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കെ,എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകള്‍ ഇതിനെ എതിർത്തു.

ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കെ.എസ്.ടി.യുവിന്‍റെ ആരോപണം. ഈ അധ്യയന വർഷം തീരുന്ന 2025 മാർച്ച്‌ വരെയുള്ള 30 ശനിയാഴ്ചകളില്‍ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്.

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളില്‍ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നല്‍കാനും നിർദേശമുണ്ട്. എന്നാല്‍, ഈ ദിവസങ്ങളില്‍ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്ന് അധ്യാപകർ പറയുന്നു. അതേസമയം, 220 അധ്യയന ദിവസങ്ങള്‍ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കേണ്ടി വന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നല്‍കുന്ന വിശദീകരണം.

STORY HIGHLIGHTS:Education Minister V. Sivankutty said that the working day will be reduced in primary classes.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker