IndiaNewsPolitics

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് 1.35 ലക്ഷം കോടി ചെലവായെന്ന് കണക്കുകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേ റിയിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് മൊത്തം എന്ത് ചെലവു വന്നു എന്നത് നിർണായകമായ ചോദ്യമാണ്.

543 പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി 45 ദിവസങ്ങളിലും ഏഴ് ഘട്ടങ്ങളിലുമായി ഏപ്രിൽ മുതൽ ജൂൺ വരെ നീണ്ടു നിന്ന തിരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പുകളെക്കാൾ ചെലവേറിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് ചെലവുകൾക്ക് 1.35 ലക്ഷം കോടി രൂപയായി എന്നാണ് ഏകദേശ കണക്കുകൾ. എന്നാൽ ഇതിനോട് ബന്ധപ്പെട്ട പ്രാരംഭ ചെലവ് എസ്റ്റിമേറ്റ് 1.2 ലക്ഷം കോടി രൂപയായിരുന്നു.

ഇതിലും കുറെ കൂടുതലായിട്ടുണ്ട് എന്നും ബന്ധ പ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. എന്നാൽ ഇത് തിര ഞ്ഞെടുപ്പ് നടത്തിയതിന് മാത്രമുള്ള ചെലവുകൾ ആയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രവർത്ത നങ്ങൾ, പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെ യും പ്രചാരണ ചെലവുകൾ, രാഷ്ട്രീയ റാലികൾ, തൊഴിലാളികളെ നിയമിക്കൽ, രാഷ്ട്രീയ നേതാക്ക ളുടെ വിവാദ കുതിരക്കച്ചവടം എന്നിവക്കുള്ള കണക്കൊന്നും ആർക്കും അറിയില്ല.

96.6 കോടി വോട്ടർമാരുള്ള ഇന്ത്യയിൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർക്ക് വോട്ടവ

കാശം വിനിയോഗിക്കുന്നതിന് 1,400 രൂപയാണ് ചെ ലവ് കണക്കാക്കുന്നത്. ഇത് 2020 ലെ യുഎസ് തി രഞ്ഞെടുപ്പിന്റെ ചെലവിനെ മറികടക്കുന്നതാണ് എന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കണക്കെടുക്കുമ്പോൾ തിരഞ്ഞെടുപ്പ് ചെലവുക ളുടെ സ്വഭാവമാണ് വലിയ പ്രശ്നം. അതിൽ ഭൂരി ഭാഗവും കണക്കിൽപ്പെടാത്തതാണ്. തിരഞ്ഞെ ടുപ്പ് കമ്മീഷൻ “ചെലവ് നിരീക്ഷകരെ’ നിയോ ഗിച്ചിട്ടുണ്ടെങ്കിലും, വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ, പണം, സ്വർണം, മദ്യം, മയക്കുമ രുന്ന് പോലുള്ളവ കൊടുക്കുന്നതും ഓരോ തി രഞ്ഞെടുപ്പിലും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തലുകളും തിര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കണക്കിലെടുത്ത് 2004-05 മുതൽ 2022-23 വരെ, രാ ജ്യത്തെ ആറ് പ്രധാന രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനയുടെ 60 ശതമാനവും, മൊത്തം 19,083 കോടി രൂപ, ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള ഫണ്ടുകൾ ഉൾപ്പെടെ, വെളിപ്പെടുത്താത്ത ഉറവിടങ്ങളിൽ നിന്നാണ് എന്നൊരു കണക്കും പുറത്തു വരുന്നുണ്ട്.

ചുരുക്കത്തിൽ പറഞ്ഞാൽ രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യതയില്ലാത്തതിനാൽ തിരഞ്ഞെടുപ്പിനു എല്ലാം കൂടി എത്ര രൂപയായി എന്ന് ഇപ്പോഴും കൃ ത്യമായി ആർക്കും അറിയില്ല എന്നതാണ് സത്യം.

STORY HIGHLIGHTS:ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് 1.35 ലക്ഷം കോടി ചെലവായെന്ന് കണക്കുകൾ

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker