GulfSaudi

ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കും.

റിയാദ്: ട്രാഫിക് പിഴ ഡ്രൈവർമാരുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് നേരിട്ട് ഈടാക്കുന്ന സംവിധാനവുമായി സഊദി ട്രാഫിക് വിഭാഗം. ട്രാഫിക് പിഴകൾക്ക് അടക്കാനുള്ള പിഴകളുടെ സാവകാശം അവസാനിച്ച ശേഷമാണ് ഇത്തരം നടപടികളിലേക്ക് കടക്കുക. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ, ട്രാഫിക് നിയമം അനുസരിച്ച് ഒടുക്കാനുള്ള നീക്കം ബാങ്ക് അക്കൗണ്ടുകളെയും അക്കൗണ്ടുകളിലുള്ള ബാലൻസ് തുകയെയും ബാധിക്കില്ലെന്ന് നിയമോപദേഷ്‌ടാവും അഭിഭാഷകനുമായ ഖാലിദ് ബഖീത്ത് പറഞ്ഞു.

പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ട്രാഫിക് പിഴ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് ഡയറക്ടറേറ്റ് എസ്.എം.എസ്സുകൾ ലഭിച്ചതായി ഡ്രൈവർമാർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അതേസമയം, ഔദ്യോഗികമായി ഇത് സംബന്ധിച്ച് അറിയിപ്പുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ ട്രാഫിക് വിഭാഗം ഈടാക്കിയ പിഴ തുക മാത്രമാണ് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കുക. അത് തന്നെ, അടക്കാനുള്ള സമയ പരിധി അവസാനിച്ച ശേഷം ആയിരിക്കും. എന്നാൽ, അകൗണ്ടിലുള്ള ശേഷിക്കുന്ന തുക പിൻവലിക്കാനും മറ്റു സേവനങ്ങൾ പ്രയോജനപ്പെടുത്താനും തടസ്സമുണ്ടാകില്ലെന്നും ഖാലിദ് ബഖീത്ത് പറഞ്ഞു. ട്രാഫിക് പിഴ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പിടിക്കാനുള്ള നീക്കം അറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ട്രാഫിക് ഡയറക്‌ടറേറ്റ് ഡ്രൈവർമാർക്ക് എസ്.എം.എസ്സുകൾ അയച്ചിരുന്നു.

ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയതിൽ അപ്പീൽ നൽകാനുള്ള സാവകാശവും ഇതിനു ശേഷം പിഴ അടക്കാനുള്ള സാവകാശവും അവസാനിച്ച ശേഷം ഡ്രൈവർമാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിഴ തുക നേരിട്ട് ഈടാക്കാൻ പുതിയ ട്രാഫിക് നിയമം അനുവദിക്കുന്നുണ്ട്. പിഴ അടക്കാനുള്ള സാവകാശമായ 15 ദിവസം അവസാനിച്ച ശേഷം പിഴ തുകയിൽ അനുവദിക്കുന്ന 25 ശതമാനം ഇളവ് ഡ്രൈവർമാർക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ല.

പിഴ തുക അടക്കാൻ 90 ദിവസത്തെ അധിക സാവകാശം തേടാൻ ഡ്രൈവർമാർക്ക് അവകാശമുണ്ട്. ഇങ്ങിനെ അനുവദിക്കുന്ന അധിക സാവകാശം പിന്നിട്ട് 30 ദിവസം കഴിഞ്ഞ ശേഷവും പിഴ തുകയിളവ് ഡ്രൈവർമാർക്ക് ലഭിക്കില്ല.

അതേസമയം, ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കാൻ മുഴുവൻ പിഴകളും ആറു മാസത്തിനകം അടക്കണമെന്ന് വ്യവസ്ഥയുണ്ട്. ഏപ്രിൽ 18 നു ശേഷം പൊതുസുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങളായ വാഹനാഭ്യാസ പ്രകടനം, ലഹരിയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 120 കിലോമീറ്ററായി നിശ്ചയിച്ച റോഡിൽ നിശ്ചിത പരിധിയിലും 50 കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 140 കിലോമീറ്ററായി നിശ്ചയിച്ച റോഡിൽ നിശ്ചിത പരിധിയിലും 30 കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കൽ എന്നിവ നടത്തുന്നവർക്ക് ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് ലഭിക്കില്ല.

നേരത്തെ ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഏപ്രിൽ 18 നു ശേഷം നടത്തുന്ന നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം ഇളവ് നൽകാൻ തുടങ്ങിയത്. ഈ ഇളവ് ലഭിക്കാൻ നിയമം അനുശാസിക്കുന്ന സമയത്തിനകം പിഴ അടക്കൽ നിർബന്ധമാണ്.

STORY HIGHLIGHTS:Saudi Traffic Department with a system of direct collection of traffic fines from drivers’ bank accounts.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker