ഡല്‍ഹി: ഉത്തർപ്രദേശില്‍ 80 സീറ്റിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് കിട്ടിയത് വട്ടപൂജ്യം. നാല് തവണ യുപിയില്‍ മുഖ്യമന്ത്രിയായ മായാവതി ഉത്തർപ്രദേശിലെ രാഷ്ട്രീയമണ്ഡലത്തില്‍ നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നുവെന്ന സൂചനകളാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നല്‍കുന്നത്
2007ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നേട്ടമുണ്ടാക്കാൻ മായാവതിക്ക് സാധിച്ചില്ല. 2019 ല്‍ അഖിലേഷ് യാദവിനൊപ്പം ചേർന്ന് 10 സീറ്റില്‍ വിജയിക്കാൻ മായാവതിക്ക് സാധിച്ചിരുന്നു. എന്നാല്‍, ഇക്കുറി സംപൂജ്യയായി മടങ്ങാനായിരുന്നു മായാവതിയുടെ വിധി.
STORY HIGHLIGHTS:Mayawati, who contested alone in all 80 seats, got round zero