ഇൻഡിഗോ ഈ വർഷം അവസാനത്തോടെ ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നു.
ഡൽഹി:ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ ഈ വർഷം അവസാനത്തോടെ ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നു. രാജ്യത്തെ തിരക്കേറിയ ബിസിനസ് റൂട്ടുകളില്‍ ‘ടെയ്‌ലർ മെയ്ഡ്’ ബിസിനസ് ക്ലാസ് സേവനം ആരംഭിക്കുന്നതായി ഇൻഡിഗോ പ്രഖ്യാപിച്ചു.
18 വർഷത്തെ പ്രവർത്തന പരിചയത്തില്‍ ഇതുവരെ എക്കണോമി ക്ലാസ് മാത്രം നല്‍കിയിരുന്ന ഇൻഡിഗോയുടെ സേവനരീതിയില്‍ ഇത് ഒരു വലിയ മാറ്റമായിരിക്കും കൊണ്ട് വരിക.
വർഷാവസാനത്തോടെ ഈ സേവനം രാജ്യത്തെ ഏറ്റവും തിരക്കേറിയ ബിസിനസ് റൂട്ടുകളില്‍ ലഭ്യമാകും. ഓഗസ്റ്റില്‍, ഇൻഡിഗോയുടെ വാർഷികത്തോടനുബന്ധിച്ച്, ഈ പുതിയ സേവനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍, ആരംഭ തീയതി, റൂട്ടുകള്‍ എന്നിവ പ്രഖ്യാപിക്കും, എന്ന് ഇൻഡിഗോ അറിയിച്ചു.
കുറഞ്ഞ ചിലവില്‍ യാത്ര നടത്തുന്ന ആഗോള കമ്ബനികളില്‍ മുൻപന്തിയിലുള്ള ഇൻഡിഗോ ഒരു ലോയല്‍റ്റി പരിപാടി ആരംഭിക്കാനും പദ്ധതിയിടുന്നു.
“ഇന്ത്യയുടെ ഉയർന്നുവരുന്ന സമ്ബദ് വ്യവസ്ഥയെയും ഇന്ത്യൻ സമൂഹത്തിന്റെ മാറുന്ന ആഗ്രഹങ്ങളെയും കണക്കിലെടുത്ത്, ഇന്ത്യയിലെ പ്രീമിയം യാത്ര പുനർനിർവചിക്കാനുള്ള സമയമായിരിക്കുന്നു.
ഇത് ജീവിതത്തില്‍ ആദ്യമായി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക് ഇഷ്ടപ്പെട്ട യാത്രാ ഓപ്ഷൻ സൃഷ്ടിക്കും,” ഇൻഡിഗോ കൂട്ടിച്ചേർത്തു.
കുറഞ്ഞ ചിലവില്‍ യാത്ര നടത്തുന്ന (LCC) ആഗോള കമ്ബനികളില്‍ മുൻപന്തിയിലുള്ള ഇൻഡിഗോ ഒരു ലോയല്‍റ്റി പരിപാടി ആരംഭിക്കാനും പദ്ധതിയിടുന്നു.
യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള ബിസിനസ്സിന് യാത്രകള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി എയർലൈൻ നടത്തുന്ന ഉപഭോക്തൃ ലോയല്‍റ്റി സ്കീമാണ് എയർലൈൻ ലോയല്‍റ്റി പ്രോഗ്രാം.
വിമാന യാത്ര, ഹോട്ടല്‍ താമസങ്ങള്‍, കാർ വാടകയ്‌ക്കെടുക്കല്‍ എന്നിവയ്‌ക്കും മറ്റും റിഡീം ചെയ്യാവുന്ന ലോയല്‍റ്റി പോയിൻ്റുകള്‍ ശേഖരിക്കാൻ ഈ പ്രോഗ്രാമുകള്‍ യാത്രക്കാരെ അനുവദിക്കുന്നു.
STORY HIGHLIGHTS:IndiGo will start business class service later this year.