Health

41 സാധാരണ മരുന്നുകളുടെ വില സർക്കാർ കുറച്ചു.

ഡൽഹി:പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന 41 സാധാരണ മരുന്നുകളുടെയും ആറ് ഫോർമുലേഷനുകളുടെയും വില സർക്കാർ കുറച്ചു.

അവശ്യമരുന്നുകളുടെ വില പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) യോഗത്തിലാണ് തീരുമാനം.

വിവിധ മരുന്നുകളുടെ വില കുറച്ച വിവരം ഡീലർമാരെയും സ്റ്റോക്കിസ്റ്റുകളെയും അറിയിച്ചിട്ടുണ്ട്. പുതിയ വില ഉടൻ പ്രാബല്യത്തിലാക്കാൻ ഫാർമ കമ്ബനികള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കല്‍സ് ആൻഡ് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്‌, അൻറ്റാസിഡുകള്‍, മള്‍ട്ടിവിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെയും വില കുറയും.

ലോകത്ത് ഏറ്റവുമധികം പ്രമേഹബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ട്.

രാജ്യത്ത് 10 കോടിയിലധികം പ്രമേഹ രോഗികളാണ് വിലക്കുറവിന്റെ പ്രയോജനം പ്രതീക്ഷിക്കുന്നത്.

STORY HIGHLIGHTS:Government has reduced the price of 41 common medicines.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker