Health

വിവാഹ സൽക്കാരത്തിലെ ‘വെറൈറ്റി’ വിഭവം കഴിച്ചു; 12കാരിയുടെ ആമാശയത്തിൽ ദ്വാരം

ബംഗളൂരു: വിവാഹ സൽക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കഴിച്ച 12 വയസുകാരിയുടെ ആമാശയത്തിൽ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം. അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആമാശയത്തിൽ ദ്വാരം വീണമായി കണ്ടെത്തിയത്.

വിവാഹ സൽക്കാരത്തിന് പോയപ്പോൾ അവിടെ വച്ചാണ് ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കുട്ടി കാണുന്നത്. എല്ലാവരും കഴിക്കുന്നത് കണ്ടപ്പോൾ ആഗ്രഹം തോന്നിയാണ് പെൺകുട്ടി അത് വാങ്ങി കഴിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ വയറ്റിൽ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങിയത്. വേദന അസഹനീയമായതോടെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലിക്വിഡ് നൈട്രജനാണ് അപകടകാരിയായതെന്ന് മനസിലായത്. തുടർന്ന് ശസ്ത്രക്രിയ നടത്തി. നിലവിൽ കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിവാഹം, ഉത്സവം, ഭക്ഷ്യമേളകൾ തുടങ്ങിയ പരിപാടികളിൽ ലിക്വിഡ് നൈട്രജൻ ചേർത്ത വിഭവങ്ങൾ പലിയിടത്തും വിളമ്ബാറുണ്ട്. പ്രത്യേകിച്ച് പുക ബിസ്ക‌റ്റ്, പുക ഐസ്ക്രീം എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇത് കഴിക്കുന്നതിലൂടെ കുട്ടികളടക്കമുള്ളവരിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലിക്വിഡ് നൈട്രജൻ അടങ്ങിയ ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017ൽ ഗുരുഗ്രാമിൽ ലിക്വിഡ് നൈട്രജൻ ചേർത്ത കോക്ടെയിൽ കുടിച്ചയാളുടെ ആമാശയത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു.

എന്താണ് ലിക്വിഡ് നൈട്രജൻ?

ഭക്ഷണത്തിന്റെ ഗുണനിലവാരവും കാലാവധിയും വർദ്ധിപ്പിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്ബനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ബാഷ്പീകരിക്കപ്പെടുമ്ബോൾ നൈട്രജന്റെ അളവ് ഏകദേശം 700മടങ്ങ് വികസിക്കുന്നതിനാൽ, അത് ഭക്ഷണ പാക്കറ്റിനുള്ളിലെ ഓക്‌ിജനെ ഇല്ലാതാക്കുകയും ഭക്ഷണം ഫ്രഷ് ആയി ഏറെക്കാലം നിലനിർത്തുകയും ചെയ്യുന്നു.

കാപ്പി, ഉരുളക്കിഴങ്ങ് ചിപ്‌സ്, നിലക്കടല, വറുത്ത നിലക്കടല, ചീസ്, വറുത്ത ഉരുളക്കിഴങ്ങ് എന്നിവ പാക്ക് ചെയ്യുമ്ബോൾ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിക്വിഡ് നൈട്രജനാണ് ഉപഭോക്താക്കളെ ആകർഷിക്കാനായി വഴിയോര ഭക്ഷണശാലകളിൽ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിൽ നിന്നാണ് വ്യവസായികൾ ലിക്വിഡ് നൈട്രജൻ വേർതിരിച്ചെടുക്കുന്നത്. വാതക രൂപത്തിലുള്ള 700 ലിറ്റർ നൈട്രജനിൽ നിന്നും വെറും ഒരു ലിറ്റർ ലിക്വിഡ് നൈട്രജനാണ് ഉണ്ടാക്കാൻ സാധിക്കുക.

ലിക്വിഡ് നൈട്രജൻ, അത് ശരീരത്തിൻ്റെ ഏതെങ്കിലും ഭാഗവുമായി സമ്ബർക്കത്തിലായാൽ ആ ഭാഗം ദ്രവിച്ചുപോകാൻ സാദ്ധ്യതയുണ്ട്. മഞ്ഞിന്റെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. പക്ഷേ, കഴിക്കുമ്ബോൾ ചുണ്ട്, നാവ്, തൊണ്ട, ശ്വാസകോശം, ആമാശയം തുടങ്ങി എല്ലാ ഭാഗത്തെയും അപകടത്തിലാക്കും. ആമാശയത്തിൽ ഇവ സുഷിരങ്ങളുണ്ടാക്കുന്നു. ഇവ ശരീരത്തിലെത്തുമ്ബോൾ കാർബൺഡയോക്സൈഡ് ഉൽപ്പാദിപ്പിക്കുകയും ആ വ്യക്തി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു.

STORY HIGHLIGHTS:ate the ‘variety’ dish at the wedding reception;  Hole in 12-year-old’s stomach

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker