GulfSaudi

സഊദിയിലെ  ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് യാത്രക്കാർക്ക് 3000 റിയാൽ പരമാവധിവരെ സാധങ്ങൾ വാങ്ങിക്കാം

റിയാദ്: ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കുള്ള കസ്റ്റംസ് തീരുവകളിൽ നിന്നും നികുതികളിൽ നിന്നും ഒഴിവാകുന്നതിനുള്ള വ്യവസ്ഥയുടെ ഭാഗമായി സഊദിയിലെ വിമാനത്താവളങ്ങളിലെ അറൈവൽ ഹാളുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് യാത്രക്കാർക്ക് പരമാവധി വാങ്ങൽ പരിധി 3000 റിയാലാണെന്ന് സകാത്ത് കസ്റ്റംസ് ആന്റ് ടാക്സ‌് അതോറിറ്റി വ്യക്തമാക്കി. തുറമുഖങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലെല്ലാം വ്യവസ്ഥ ബാധകമാണ്.

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് വാങ്ങുന്നവ വ്യക്തിഗത ആവശ്യങ്ങൾക്കുള്ളതായിരിക്കണം. സിഗരറ്റാണ് വാങ്ങുന്നതെങ്കിൽ 200 ലധികം വാങ്ങാൻ പാടില്ല.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ മാത്രമാണ് രാജ്യത്തിൻ്റെ പ്രവേശന കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് ലൈസൻസ് അനുവദിക്കുക. 19993 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചാൽ അത് സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാകും.

അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തിപ്പുകാർക്ക് നൽകുന്ന ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കിയിരിക്കുന്നത്. അതോറിറ്റി അറിയിച്ചു.

STORY HIGHLIGHTS:Passengers can buy goods up to a maximum of 3000 riyals from duty free shops in Saudi Arabia.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker