Education

അധ്യാപകർ വിദ്യാർഥികളിൽനിന്ന് സമ്മാനം സ്വീകരിക്കാൻ പാടില്ല- വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി

അധ്യാപകർ വിദ്യാർഥികളിൽനിന്ന് സമ്മാനം സ്വീകരിക്കാൻ പാടില്ല- വിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവിറക്കി


തിരുവനന്തപുരം:അധ്യാപകർ വിദ്യാർഥികളിൽനിന്ന് ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഉത്തരവ്‌. വിലപിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങൾ സ്വീകരിക്കാൻ പാടില്ലെന്നും വിദ്യാഭ്യാസ ഉപ ഡയറക്‌ടർമാർക്ക്‌ നിർദേശം നൽകി.

അധ്യയന വർഷാവസാന ദിനത്തിൽ ക്ലാസുകളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾ അധ്യാപകർക്ക് വിലകൂടിയ ഉപഹാരങ്ങൾ കൈമാറുകയും ചെയ്യുന്ന രീതി വർധിച്ചുവരുന്നുണ്ട്‌.

വസ്ത്രങ്ങൾ, വാച്ച്, ഫ്രെയിം ചെയ്ത ഫോട്ടോകൾ, ഫോട്ടോ പതിച്ച കേക്ക്, കപ്പ്, ഗ്ലാസ് തുടങ്ങിയവയാണ് അധ്യാപകർക്ക് സമ്മാനമായി നൽകുന്നത്. പലയിടത്തും അത്തരം രീതികൾ ഒരു ശൈലിയായി മാറുകയും ചെയ്‌തതോടെയാണ്‌ വിദ്യാഭ്യാസ വകുപ്പിന്‌ പരാതി ലഭിച്ചു തുടങ്ങിയത്‌.

STORY HIGHLIGHTS:Teachers should not accept gifts from students – Education Department has issued an order

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker