ഗൂഗിൾ വാലറ്റ് ഇന്ത്യയിലുമെത്തി
ഗൂഗിള്‍ പേ നമ്മുടെ എല്ലാം പ്രിയപ്പെട്ട പേമെന്റ് ഓപ്ഷനാണ്. എന്നാല്‍ യുഎസ്സില്‍ അടക്കം ജനപ്രിയമായിരുന്ന മറ്റൊന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാലറ്റാണ്.
ഗൂഗിള്‍ വാലറ്റ് എന്ന ഓപ്ഷന്‍ ആഗോള തലത്തില്‍ തന്നെ വൈറലായതാണ്. അത് ഇപ്പോള്‍ ഇന്ത്യയിലുമെത്തിയിരിക്കുകയാണ്. നമ്മള്‍ പലപ്പോഴും പേഴ്‌സ് എടുക്കാന്‍ മറന്നുപോവാറുണ്ട്.
തിരക്കിനിടയില്‍ മറന്നുപോകുന്നതാണിത്. അതുപോലെ ചിലയിടങ്ങളില്‍ കൊണ്ടുപോകേണ്ട രേഖകള്‍ പോലും നമ്മള്‍ മറന്നുപോകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഇനി പരിഹാരമുണ്ട്. അതാണ് ഗൂഗിള്‍ വാലറ്റ്. ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് ഗൂഗിളിന്റെ സമ്മാനമാണിത്. ഗൂഗിള്‍ പേ പോലെ ഇതിനെയും ഇന്ത്യന്‍ യൂസര്‍മാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.
ഇന്ത്യയില്‍ ഒരുപാട് സമയമെടുത്താണ് ഗൂഗിള്‍ വാലറ്റ് പുറത്തിറക്കിയത്. നിത്യേനയുള്ള കാര്യങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കൂടി ഇവ സഹായിക്കും. യാതൊരു പ്രശ്‌നങ്ങളും അതിന് നിങ്ങള്‍ നേരിടേണ്ടി വരില്ല. അത് മാത്രമല്ല ഡിജിറ്റല്‍ രേഖകളായ ബോര്‍ഡിംഗ് പാസുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, സിനിമ ടിക്കറ്റുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇവയില്‍ സൂക്ഷിക്കാന്‍ സാധിക്കും.
അതേസമയം ആരും ഇത് ഗൂഗിള്‍ പേയ്ക്ക് ബദലായിട്ടുള്ള ആപ്പ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. കാരണം ഈ ആപ്പിള്‍ പേമെന്റുകള്‍ നടത്താനേ സാധിക്കില്ല. അതുകൊണ്ട് വാലറ്റ് എന്ന് കേട്ടാല്‍ ഡിജിറ്റല്‍ പേമെന്റിന് സഹായിക്കുന്ന ആപ്പാണെന്ന് കരുതി തെറ്റിദ്ധരിക്കുകയേ വേണ്ട.
ബുധനാഴ്ച്ചയാണ് ഗൂഗിള്‍ വാലറ്റ് ലോഞ്ച് ചെയ്ത കാര്യം ഗൂഗിള്‍ അറിയിച്ചത്. ഇതിനായി ഗൂഗിള്‍ ഇരുപതോളം ഇന്ത്യന്‍ ബ്രാന്‍ഡുകളുമായിട്ടാണ് സഹകരിച്ചിരിക്കുന്നത്. പിവിആറും ഐനോക്‌സും ഇതില്‍ വരും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഫ്‌ളിപ്പ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ്, പോലുള്ളവയുമായി ഗൂഗിള്‍ കൈകോര്‍ത്തിട്ടുണ്ട്.
ഭാവിയില്‍ കൂടുതല്‍ പാര്‍ട്ണര്‍മാരെ ചേര്‍ക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ആന്‍ഡ്രോയിഡിന്റെ ഇന്ത്യയിലെ സഞ്ചാരത്തിലെ സുപ്രധാന നാഴിക കല്ലാണ് ഗൂഗിള്‍ വാലറ്റിന്റെ വരവെന്ന് ഗൂഗിളിന്റെ ഇന്ത്യ എഞ്ചിനീയറിംഗ് അധ്യക്ഷന്‍ രാം പാപട്‌ല പറഞ്ഞു. ആളുകളുടെ നിത്യ ജീവിതത്തെ ലഘൂകരിക്കാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിള്‍ പേയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഗൂഗിള്‍ വാലറ്റ്. സുപ്രധാനപ്പെട്ട രേഖകളും കാര്‍ഡുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ് ഗൂഗിള്‍ വാലറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏത് സമയത്തും ഇവ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ രൂപത്തിലുള്ള വാലറ്റായി ഇതിനെ പരിഗണിക്കാം.
സിനിമ ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ഇവയില്‍ സൂക്ഷിക്കാം. ട്രെയിന്‍-ബസ് ബുക്കിംഗ് ടിക്കറ്റുകളെല്ലാം ഇവയില്‍ ശേഖരിച്ച് വെക്കാം. അതായത് ഇവയൊന്നും നമ്മള്‍ പേപ്പര്‍ രൂപത്തില്‍ സൂക്ഷിച്ച് വെക്കേണ്ടതില്ല. എയര്‍ ഇന്ത്യ പാസുകള്‍ ഇപ്പോള്‍ ഗൂഗിള്‍ വാലറ്റിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
STORY HIGHLIGHTS:Google Wallet has arrived in India and payments will not be made like Google Pay; These things are possible