IndiaNews

വിദ്വേഷ പരാമർശങ്ങള്‍ തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി

വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി: ‘മതത്തിൻ്റെ പേരിൽ കോൺഗ്രസ്സ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ തീരുമാനിക്കും’

മധ്യപ്രദേശ്: വിദ്വേഷ പരാമർശങ്ങള്‍ തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ്സിൻ്റെ ലക്ഷ്യം ന്യൂനപക്ഷത്തിൻ്റെ മുൻഗണനയാണെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസ്സ് ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടാകണമെന്ന് മതത്തിൻ്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ധാറില്‍ നടന്ന പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്. കോണ്‍ഗ്രസിൻ്റെ ഉദ്ദേശ്യം രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കുക എന്നതാണെന്ന് പറഞ്ഞ മോദി, 400 സീറ്റുകള്‍ അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരില്‍ ആർട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുന്നതിനോ കോണ്‍ഗ്രസ്സിന് സാധിക്കാതെയിരിക്കാൻ തനിക്ക് ആവശ്യമാണെന്നും പറയുകയുണ്ടായി.

STORY HIGHLIGHTS:Hate speech followed by PM: ‘Congress will decide Indian cricket team members on the basis of religion’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker