Education

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം കേരളത്തിലും വരുന്നു

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റം കേരളത്തിലും വരികയാണ്. വിദേശ നാടുകളില്‍ വിജയകരമായി നടപ്പാക്കിയ നാലുവർഷം നീളുന്ന ബിരുദ കോഴ്‌സുകള്‍ സംസ്ഥാനത്തെ വിവിധ കാമ്ബസ്സുകളില്‍ ആരംഭിക്കുന്നു.

വിദ്യാർത്ഥികള്‍ക്ക് വലിയ പ്രതീക്ഷയും അതേസമയം ആശങ്കയും നല്‍കുന്നതാണ് ഈ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്.

വൈകിയാണെങ്കിലും നാലുവർഷ ബിരുദ കോഴ്സുകള്‍ കേരളത്തില്‍ ആരംഭിക്കുമ്ബോള്‍ പ്രതീക്ഷകള്‍ അനവധിയാണ്. ആഗോളതലത്തില്‍ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാലുവർഷമാണെന്നത് വിദേശത്ത് പഠനത്തിന് പോകുന്ന മലയാളി വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു.

പുതിയ പഠനസംവിധാനം ഇതിനുപരിഹാരമാണ്. ഗവേഷണത്തിന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദമാണ് മാനദണ്ഡം. നാലുവർഷ ഓണേഴ്‌സ് കോഴ്‌സുകള്‍ കഴിഞ്ഞവർക്ക് നേരിട്ട് ഗവേഷണത്തിന് ചേരാം.

നൈപുണ്യ വികസനം, തൊഴില്‍ ക്ഷമത വർധന, മള്‍ട്ടി ഡിസ്‌സിപ്ലിനറി വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കല്‍ കൂടിയാണ് ലക്ഷ്യം. ഇന്ത്യയിലെ അമ്ബത് ശതമാനം ബിരുദധാരികള്‍ക്കും ജോലി ചെയ്യാനാവശ്യമായ നൈപുണ്യമില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പലകാരണങ്ങള്‍ മൂലം കോഴ്സ് പൂർത്തിയാക്കാത്തവർക്ക് എപ്പോള്‍ വേണമെങ്കിലും ബിരുദം നേടാനുള്ള അവസരം ലഭിക്കുന്ന മള്‍ട്ടിപ്പിള്‍ എൻട്രി-എക്സിറ്റ് സംവിധാനമുണ്ട്. ഓരോ വർഷം കോഴ്സ് പൂർത്തിയാകുമ്ബോഴും വിവിധ സെർട്ടിഫിക്കേഷനുകളാണ് ലഭിക്കുക.

ഒരു സർവകലാശാലയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള അവസരവും ഉണ്ട്. നാലുവർഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കാൻ സർവകലാശാലകളില്‍ അടിസ്ഥാനസൗകര്യ വികസനം ഉടൻ നടപ്പാക്കണം.

ക്യാമ്ബസുകള്‍ വിദ്യാർത്ഥി സൗഹൃദമാകുകയും അധ്യാപകർ സജ്ജരാവുകയും ചെയ്താല്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പുതിയ ഉയരങ്ങളില്‍ എത്തും.

STORY HIGHLIGHTS:Timely change is coming in Kerala too in the field of higher education

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker