BusinessNewssharemarket

പ്രവാസി ഇന്ത്യക്കാർക്ക് പരിധിയില്ലാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാം

ഡൽഹി:ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യൻ വിപണികളില്‍ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) റൂട്ടിലൂടെ പ്രവാസി ഇന്ത്യക്കാരില്‍ നിന്നും, ഇന്ത്യൻ ഓവർസീസ് സിറ്റിസണ്‍സില്‍ നിന്നും പങ്കാളിത്തം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് സെബി ബോർഡ് അംഗീകാരം നല്‍കി.

ഇതോടെ ഗിഫ്റ്റ് സിറ്റിയിലെ എഫ്പിഐകള്‍ വഴി പ്രവാസി ഇന്ത്യക്കാർക്ക് പരിധിയില്ലാതെ ഇന്ത്യൻ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാം. ഇത് ഇന്ത്യൻ വിപണികളില്‍ ഇന്ത്യൻ പ്രവാസികളുടെ കൂടുതല്‍ പങ്കാളിത്തത്തിനിടയാക്കും.

മുൻപ് എൻആർഐകള്‍ക്കും ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യയ്ക്കും എഫ്പിഐ വഴി 50 ശതമാനം വരെ മാത്രമേ നിക്ഷേപിക്കാൻ കഴിയുമായിരുന്നുള്ളൂ.

ഇപ്പോള്‍ ഗുജറാത്തിലെ പ്രത്യേക സാമ്ബത്തിക മേഖലയായ ഗിഫ്റ്റ് സിറ്റിയില്‍ സജ്ജീകരിച്ചിട്ടുള്ള ആഗോള ഫണ്ടിന്റെ 100 ശതമാനം വരെ എൻആർഐകള്‍ക്ക് സ്വന്തമാക്കാം.

എൻആർഐകള്‍ക്ക് അവരുടെ പണത്തിൻ്റെ വലിയൊരു ഭാഗം ആഗോള ഫണ്ടുകള്‍ വഴി ഇന്ത്യൻ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള ഈ നീക്കം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഇന്ത്യൻ പ്രവാസികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകർഷിക്കും.

സുതാര്യത ഉറപ്പാക്കാൻ, ഈ നിയമം വഴി എത്തുന്ന എല്ലാ എൻആർഐകളും, ഒസിഐകളും പാൻ കാർഡുകളും അവരുടെ നിക്ഷേപ തുകയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സെബിക്ക് നല്‍കേണ്ടതുണ്ട്.

STORY HIGHLIGHTS:Non-resident Indians can invest in the Indian stock market without any limit

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker