sharemarket

സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാട് നിരക്കുകൾ വർദ്ധിപ്പിക്കുന്നു.

ബോംബെ  സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്‌ഇ) സെൻസെക്‌സ്, ബാങ്കെക്‌സ് എന്നീ സൂചികകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ജനപ്രിയമായ രണ്ട് ഓപ്ഷനുകള്‍ കരാറുകളുടെ ഇടപാട് നിരക്കുകള്‍ മെയ് 13 മുതല്‍ വർദ്ധിപ്പിക്കുന്നതായി അറിയിച്ചു.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ബോംബെ സ്റ്റോക്ക് എക്സ് ചെഞ്ചിനോട് വിറ്റു വരവ് അടിസ്ഥാനമാക്കിയുള്ള ഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ബിഎസ്‌ഇയുടെ ഓഹരി വിലയില്‍ തകർച്ച നേരിട്ടിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളിലെ ഇടപാട് ഫീസ് ഒരുമിച്ച്‌ നല്‍കാനാണ് സെബി, ബിഎസ്‌ഇയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഇടപാട് ഫീസുകള്‍ വർധിപ്പിക്കാൻ ബിഎസ്‌ഇ തീരുമാനം എടുത്തത്.

ഇങ്ങനെ ഇടപാട് ഫീസ് വർധിപ്പിച്ചാല്‍ സെബി കൊടുക്കേണ്ട തുക മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാകുമെന്നു ഫണ്ട് ഹൗസുകളും അഭിപ്രായപ്പെടുന്നു. ബിഎസ്‌ഇ വിവിധ വിറ്റുവരവ് സ്ലാബുകളിലുള്ള ചാർജുകള്‍ 24 ശതമാനം മുതല്‍ 32 ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ബിഎസ്‌ഇ ഓഹരികള്‍ക്ക് നേട്ടമാകും.

STORY HIGHLIGHTS:Increases stock exchange transaction fees.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker