IndiaNews

പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു.

ബെംഗളൂരു: ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം. ഹിൽസിലെ ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പോളിങ് സ്റ്റേഷനാണ് തകർത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. പ്രദേശത്ത് വികസനമെത്താത്തതിന്റെപേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

ഇതറിഞ്ഞ് റവന്യു-പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഒരു വിഭാഗം വോട്ടുചെയ്യാനൊരുങ്ങി. ഇവർ വോട്ടുചെയ്യാൻ പോളിങ് സ്റ്റേഷനുള്ളിൽക്കടന്നപ്പോഴാണ് സംഘർഷമുണ്ടായത്. മറുവിഭാഗം ഇവരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. പോളിങ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. അക്രമികളെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ ഏതാനുംപേർ പോളിങ് സ്റ്റേഷനകത്തുകടന്ന് അക്രമം നടത്തുകയായിരുന്നു. കല്ലേറിൽ ഏതാനുംപേർക്ക് പരിക്കേറ്റു.

STORY HIGHLIGHTS:The polling station was vandalized.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker