കേന്ദ്രനിയമത്തിനെതിരെ വാട്സാപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും… കേന്ദ്രനിയമത്തിനെതിരെ വാട്സാപ്പ് മുന്നറിപ്പ് നൽക്കി.
ഡൽഹി:ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും,ഹൈകോടതിയിലാണ് വാട്സാപ്പ് നിലപാട് നിലപാട് അറിയിച്ചത്.
വാട്സാപ്പ് കോളുകൾക്കും മെസേജുകൾക്കും ഒരുക്കിയ സുരക്ഷാസംവിധാനമായ എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് കമ്പനി അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.
ഐ.ടി നിയമഭേദഗതിക്കെതിരെ വാട്സാപ്പും ഫേസ്ബുക്കും സമർപ്പിച്ച ഹരജി
പരിഗണിക്കുന്നതിനിടെയാണ് മെസേജിങ് ആപ് നിലപാട് അറിയിച്ചത്. മതിയായ*
കൂടിയാലോചനകളില്ലാതെയാണ് ഐ.ടി നിയമഭേദഗതി കൊണ്ടു വന്നതെന്ന് വാട്സാപ്പ് വാട്സാപ്പ് കോടതിയിൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് നിയമഭേദഗതിയെന്നും വാട്സാപ്പ് അറിയിച്ചു. ശക്തമായ സ്വകാര്യത സംവിധാനങ്ങൾ ഉള്ളതിനാലാണ് ഉപഭോക്താക്കൾ വാട്സാപ്പ് ഉപയോഗിക്കുന്നതെന്ന് കമ്പനിക്ക് വേണ്ട് ഹാജരായ തേജസ് കാരിയ പറഞ്ഞു.
STORY HIGHLIGHTS:WhatsApp will leave India if it has to compromise the privacy of its customers… WhatsApp has given a warning against the central law.