Travel

വിസാ നിബന്ധനകളില്‍ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ.

ഡൽഹി:വിസാ നിബന്ധനകളില്‍ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വ‍ർഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി ഷെങ്കൻ വിസകള്‍ ലഭിക്കും.

ഇതിനുള്ള നിബന്ധനകളും വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മില്‍ കുടിയേറ്റ – യാത്ര മേഖലകളില്‍ ഉണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിബന്ധനകളിലെ ഇപ്പോഴത്തെ ഇളവ്.

അമേരിക്കയിലേക്ക് 10 വ‍ർഷ സന്ദർശക വിസയും യുകെയിലേക്ക് വലിയ ഫീസ് നല്‍കിയെങ്കിലും ദീർഘകാല സന്ദർശക വിസയും ലഭിക്കുമ്ബോള്‍ തന്നെ ഇന്ത്യക്കാർക്ക് ഷെങ്കൻ വിസകള്‍ ലഭിക്കുന്നതില്‍ ഏറെ കടമ്ബകളാണുണ്ടായിരുന്നത്.

കുറഞ്ഞ വിസാ കാലാവധി കാരണം സ്ഥിരം സന്ദർശകർ സങ്കീർണമായ നടപടിക്രമങ്ങളിലൂടെ ഇടയ്ക്കിടെ കടന്നുപോകേണ്ടി വന്നിരുന്നത് പുതിയ പരിഷ്കാരത്തോടെ ഒഴിവാകും.

ഇന്ത്യക്കാർക്കായി പുതിയതായി യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ‘കാസ്കേഡ്’ സംവിധാനം അനുസരിച്ച്‌, ഇന്ത്യൻ പൗരന്മാർക്ക് ആദ്യം രണ്ട് വർഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി ഷെങ്കൻ വിസകളാണ് ലഭിക്കുക.

കഴിഞ്ഞ മൂന്ന് വ‍ർഷത്തിനുള്ളില്‍ രണ്ട് ഷെങ്കൻ വിസകള്‍ ലഭിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തിരിക്കണമെന്നാണ് ഈ വിസ ലഭിക്കാനുള്ള വ്യവസ്ഥ.

ഇത് പൂർത്തിയായിക്കഴിഞ്ഞാല്‍ പാസ്പോ‍ർട്ടിന് കാലാവധിയുണ്ടെങ്കില്‍ അഞ്ച് വ‍ർഷ വിസയായിരിക്കും തുടർന്ന് ലഭിക്കുക.

വിസയില്ലാതെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ പ്രവേശിക്കാവുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ലഭിക്കുന്നതിന് തുല്യമായ എല്ലാ സൗകര്യങ്ങളും ഈ വിസകളുള്ള ഇന്ത്യൻ പൗരന്മാർക്കും ലഭിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നു.

STORY HIGHLIGHTS:The European Union has brought changes in visa conditions in favor of Indians.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker