‘ലിറ്റില് ഹാര്ട്സ് ‘ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്സിന്റെ ബാനറില് ഒരുങ്ങുന്ന ‘ലിറ്റില് ഹാര്ട്സ് ‘ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന് ബാബുരാജും രമ്യ സുവിയും ചേര്ന്നുള്ള പ്രണയഗാനമാണ് ഇപ്പോള് പ്രേക്ഷകരുടെ മനം കവരുന്നത്.
ബാബുരാജിന്റെ സിനിമ കരിയറില് തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു പ്രണയഗാനം. നാം ചേര്ന്ന വഴികളില്… എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് കൈലാസ് മേനോന്. പാടിയത് വിജയ് യേശുദാസ്, ജൂഡിത്ത് ആന്. ബി കെ ഹരിനാരായണന്റെതാണ് വരികള്.
ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റില് ഹാര്ട്സില്നായക കഥാപാത്രമായ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. സിബിയുടെ അച്ഛന്റെ വേഷത്തിലാണ് ബാബുരാജ് എത്തുന്നത്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആള്ക്കാരും തുടര്ന്ന് നടക്കുന്ന സംഭവങ്ങളുമാണ് രസാവഹമായ രീതിയില് ചിത്രം പറയുന്നത്.
സാന്ദ്ര തോമസ് പ്രൊഡക്ഷന്സിന്റെ ബാനറില് സാന്ദ്ര തോമസും വില്സണ് തോമസും ചേര്ന്ന് നിര്മിക്കുന്ന ചിത്രത്തില് ഷൈന് ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. ബാബുരാജ്, ചെമ്പന് വിനോദ് ജോസ്, ജാഫര് ഇടുക്കി, രഞ്ജി പണിക്കര്, അനു മോഹന്, എയ്മ റോസ്മി, മാലാ പാര്വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നു. ലിറ്റില് ഹാര്ട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്.
STORY HIGHLIGHTS:A new song from the movie ‘Little Hearts’ has been released.