Entertainment

തമിഴ് ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു.

ചെന്നെെ: തമിഴ് ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകള്‍.

നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1975-ലാണ് ഡാനിയല്‍ ബാലാജിയുടെ ജനനം. കമല്‍ ഹാസന്റെ ‘മരുതനായക’ത്തില്‍ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങള്‍. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി.

ഡാനിയല്‍ ബാലാജിയുടെ മരണത്തില്‍ അനുശോചനമറിയിച്ച്‌ എത്തുകയാണ് സിനിമാലോകം. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച നടൻ്റെ വസതിയില്‍ നടക്കും.

STORY HIGHLIGHTS:Tamil film star Daniel Balaji (48) passed away.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker