KeralaNews

ട്വന്റി ട്വന്റിയുടെ മെഡിക്കല്‍ സ്റ്റോർ പ്രവർത്തനം തടഞ്ഞ് റിട്ടേണിങ് ഓഫീസർ

എറണാകുളത്ത് ട്വന്റി ട്വന്റിയുടെ മെഡിക്കല്‍ സ്റ്റോർ പ്രവർത്തനം തടഞ്ഞ് റിട്ടേണിങ് ഓഫീസർ. സ്റ്റോറിന്റെ ഉദ്ഘാടനം നടന്നത് ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു.

80 ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ വിതരണം ചെയ്തിരുന്നത്.

മാർച്ച്‌ 21നായിരുന്നു മെഡിക്കല്‍ സ്റ്റോർ ഉദ്ഘാടനം നടന്നത്. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ സ്റ്റോർ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മെഡിക്കല്‍ സ്റ്റോർ പൂട്ടാൻ ഉത്തരവിട്ടത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിൻവലിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

STORY HIGHLIGHTS:Twenty Twenty’s medical store was stopped by the returning officer

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker