sharemarketU A E

ഓഹരി വില്‍പനയ്ക്കു മുന്നോടിയായിലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളെ നിയമിച്ചു.

ദുബൈ:ഓഹരി വില്‍പനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റല്‍, അബുദാബി കമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്‌എസ്ബിസി ഹോള്‍ഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു.

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനു പുറമേ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവുളിലും ലുലുവിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

200 കോടി ഡോളറാണ് ഓഹരി വില്‍പനയിലൂടെ ലുലു ഗ്രൂപ്പ് സമാഹരിക്കാൻ ഒരുങ്ങുന്നത്. വർഷാവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

100 കോടി ഡോളർ മൂല്യമുള്ള ലുലുവിന്റെ 20% ഓഹരികള്‍ അബുദാബി രാജകുടുംബത്തിന്റെ പക്കലാണ്.

2025 ആകുമ്ബോഴേക്കും 603 കോടി ഡോളറിന്റെ നിക്ഷേപമാണ് വിവിധ രാജ്യങ്ങളില്‍ ലുലു ലക്ഷ്യമിടുന്നത്.

STORY HIGHLIGHTS:Lulu Group has appointed banking partners ahead of the stake sale.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker