Tech

എക്‌സില്‍ തൊഴിലന്വേഷണത്തിനുള്ളസൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി

എക്‌സില്‍ ഇനി വെറുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല. എക്‌സിനെ ഒരു ‘എവരിതിങ് ആപ്പ്’ ആക്കുന്നതിന്റെ ഭാഗമായി തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി

പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച്ച്‌ റിസല്‍ട്ട് ഫില്‍ട്ടര്‍ ചെയ്യാം.

പ്രീമിയം സബ്സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനാവും. വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയത്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ നിന്നുള്ള കമ്ബനികള്‍ എക്സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്.

STORY HIGHLIGHTS:The company is about to introduce job search facility in X

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker