IndiaNewsPolitics

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് എത്തിയ ഇലക്‌ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്ബ് എത്തിയ ഇലക്‌ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്, കോണ്‍ഗ്രസിന് 3.2 ശതമാനം

ഡൽഹി :2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയ ഇലക്‌ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും എത്തിയത് ഭരണകക്ഷിയായ ബിജെപിക്കാണെന്ന് കണക്കുകള്‍.

2019 ഏപ്രില്‍ 12 നും മെയ് 10 നും ഇടയില്‍ 2,719.32 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2019 ഏപ്രില്‍ 12 നും മെയ് 10 നും ഇടയിലായി 13 രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി 2902.87 കോടി രൂപയാണ് ഇലക്‌ട്രല്‍ ബോണ്ടുകളായി എത്തിയത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള വ്യവസായ പ്രമുഖന്‍ മഹേന്ദ്ര കുമാര്‍ ജലാന്റെ സ്ഥാപനങ്ങളും ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയത്.

ജലാന്റെ മദന്‍ലാല്‍ ലിമിറ്റഡ് 175.5 കോടിയും കെവെന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡ് 144.5 കോടിയും എംകെജെ എന്റര്‍പ്രൈസസ് ലിമിറ്റഡ് 14.42 കോടിയും ബിജെപിക്ക് നല്‍കി. പിവി കൃഷ്ണ റെഡ്ഡിയുടെയും പിപി റെഡ്ഡിയുടെയും ഉടമസ്ഥതയിലുള്ള എംഇഐഎല്‍ ആണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രണ്ടാമത്തെ കമ്ബനി. 2019 ഏപ്രിലിനും മെയ് മാസത്തിനും ഇടയില്‍ ബിജെപിക്ക് 125 കോടി രൂപയാണ് ഇലക്‌ട്രല്‍ ബോണ്ട് വഴി നല്‍കിയത്.

കോണ്‍ഗ്രസിന് ഈ കാലയളവില്‍ ആകെയുള്ള ഇലക്‌ട്രല്‍ ബോണ്ടുകളില്‍ 3.2 ശതമാനം മാത്രമാണ് ലഭിച്ചത്. അതായത്. 95.29 കോടി രൂപ. തൃണമൂല്‍ കോണ്‍ഗ്രസിന് 36.2 കോടിയും ഭാരത് രാഷ്ട്ര സമിതിക്ക് 13.6 കോടിയും സമാജ് വാദി പാര്‍ട്ടിക്ക് 10 കോടിയും ശിവസേനയ്ക്ക് 8.45 കോടിയും ഇതേകാലയളവില്‍ ലഭിച്ചു. ഇതുകൂടാതെ ശിരോമണി അകാലിദളിന് 6.76 കോടി, ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ഡിഎംകെ എന്നിവയ്ക്ക് 2 കോടി രൂപയുടെ ബോണ്ടും. രാഷ്ട്രീയ ജനതാദളിന് 1.5 കോടി രൂപയും ജെഡിയുവിന് ഒരു കോടി രൂപയുമാണ് ലഭിച്ചത്. ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിന് 50 ലക്ഷം രൂപയും ഈ കാലയളവില്‍ ലഭിച്ചു.

വേദാന്ത ലിമിറ്റഡ് 52.65 കോടി രൂപ, എസ്സല്‍ മൈനിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 50 കോടി രൂപ, ബജാജ് ഗ്രൂപ്പും പിഎച്ച്‌എല്‍ ഫിന്‍ ഇന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും 40 കോടി രൂപ വീതം എന്നിങ്ങനെയാണ് ബിജെപിക്ക് സംഭാവന നല്‍കിയ മറ്റു കമ്ബനികള്‍. ലക്ഷ്മി നിവാസ് മിത്തല്‍ 35 കോടിയും സണ്‍ ഫാര്‍മ ലബോറട്ടറീസ് ലിമിറ്റഡ് 31.5 കോടിയും ബിജെപിക്ക് നല്‍കി.

റോബര്‍ട്ട് വാദ്രയുടെ ഡിഎല്‍എഫ് ഗ്രൂപ്പ് (ഡിഎല്‍എഫ് കൊമേഴ്‌സ്യല്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ഡിഎല്‍എഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ്) ഇക്കാലയളവില്‍ ബിജെപിക്ക് 25 കോടി രൂപയും നല്‍കി.

ഭൂമി അനുവദിച്ച കേസില്‍ ക്രമക്കേടുകള്‍ ആരോപിച്ച്‌ 2019 ജനുവരിയില്‍ ഡിഎല്‍എഫ് ഓഫീസുകള്‍ സിബിഐ പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ 2019 ഏപ്രിലിനും മെയ് മാസത്തിനും ഇടയിലാണ് ഡിഎല്‍എഫ് 25 കോടി രൂപ നല്‍കിയത്. അതേസമയം, റിലയന്‍സിന്റെ മുകേഷ് അംബാനിയുടെ മരുമകന്‍ ആനന്ദ് പിരാമല്‍ ഡയറക്ടറായ പിരാമല്‍ ഗ്രൂപ്പ്, പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവ വഴി 20 കോടി രൂപ ബിജെപിക്ക് നല്‍കി.

ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ജലാന്റെ ഗ്രൂപ്പ് തന്നെയാണ് കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 20 കോടി രൂപയാണ് ജലാന്റെ കെവെന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡില്‍ നിന്നും കോണ്‍ഗ്രസ് നേടിയത്. മദന്‍ലാല്‍ ലിമിറ്റഡില്‍ നിന്ന് 10 കോടി രൂപയും ലഭിച്ചു.

പിരാമല്‍ ഗ്രൂപ്പിന്റെ പിആര്‍എല്‍ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് കോണ്‍ഗ്രസിന് അഞ്ച് കോടി രൂപ ലഭിച്ചു. 8 കോടി രൂപ സംഭാവന നല്‍കിയ ഭാരതി എയര്‍ടെല്‍, 5 കോടി നല്‍കിയ MEIL, 6 കോടി രൂപ നല്‍കിയ മുംബൈ ആസ്ഥാനമായുള്ള മോഡേണ്‍ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കിയ മറ്റ് പ്രമുഖര്‍

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള സിമന്റ് നിര്‍മ്മാണ ഭീമനായ സ്റ്റാര്‍ സിമന്റ് മേഘാലയ ലിമിറ്റഡും കോണ്‍ഗ്രസിന് 4.5 കോടി രൂപ നല്‍കി. ഈ ബോണ്ടുകള്‍ ലഭിക്കുമ്ബോള്‍ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, മണിപ്പൂര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തില്‍ ഉണ്ടായിരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിനും ഏറ്റവും കൂടുതല്‍ ഇലക്‌ട്രല്‍ ബോണ്ട് സംഭാവന ലഭിച്ചത് ജലാന്റെ കമ്ബനിയില്‍ നിന്ന് തന്നെയാണ്. പാര്‍ട്ടിക്ക് ലഭിച്ച മൊത്തം 36.20 കോടിയില്‍ 20 കോടി രൂപ നല്‍കിയത് ജലാന്റെ കെവെന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡ ആയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ബണ്‍ നിര്‍മ്മാതാക്കളായ ഫിലിപ്‌സ് കാര്‍ബണ്‍ ബ്ലാക്ക് ലിമിറ്റഡ് അഞ്ച് കോടി കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഐടിസി ലിമിറ്റഡ് 4.95 കോടി രൂപ എന്നിങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കിയ മറ്റുപാര്‍ട്ടികള്‍.

സമാജ്വാദി പാര്‍ട്ടിക്കും ശിരോമണി അകാലിദളിനും ജലാന്റെ കെവെന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡ സംഭാവന നല്‍കിയിരുന്നു. സമാജ്വാദി പാര്‍ട്ടിക്ക് 10 കോടി രൂപയുടെ ബോണ്ടുകളും ജലാന്റെ കെവെന്റര്‍ ഫുഡ് പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡ് നല്‍കിയിരുന്നു.

2019 ലെ തിരഞ്ഞെടുപ്പിന് മുമ്ബ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന ഭാരത് രാഷ്ട്ര സമിതിക്ക് 13.6 കോടി രൂപ ലഭിച്ചതില്‍ 7 കോടി രൂപ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡില്‍ നിന്നാണ്. കൊല്‍ക്കത്ത, മഹാരാഷ്ട്ര എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള സ്ഥാപനങ്ങളാണ് എഎപി, എന്‍സിപി, ആര്‍ജെഡി എന്നിവയ്ക്ക് മികച്ച സംഭാവന നല്‍കിയത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ബിജി ഷിര്‍കെ കണ്‍സ്ട്രക്ഷന്‍ ടെക്നോളജിയില്‍ നിന്ന് ഒരു കോടി രൂപ ഉള്‍പ്പെടെ രണ്ട് കോടി രൂപയാണ് എഎപിക്ക് ലഭിച്ചത്.

കൊല്‍ക്കത്ത ആസ്ഥാനമായുള്ള അംബുജ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിന്ന് 2019ലെ തിരഞ്ഞെടുപ്പിന് മുമ്ബ് എന്‍സിപിക്ക് ആകെ 2 കോടി രൂപയാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സിന് ഭാരതി എയര്‍ടെല്ലില്‍ നിന്ന് 50 ലക്ഷം രൂപയും ലഭിച്ചു.

STORY HIGHLIGHTS:BJP has 93 percent of the electoral bonds that arrived before the 2019 Lok Sabha elections

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker