Education

സമസ്‌ത:AP വിഭാഗം മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

കോഴിക്കോട്| സമസ്‌ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 2024 ഫെബ്രുവരി 17, 18 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6190 സെന്ററുകളിലായി 186300 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 184201 പേർ ഉപരിപഠനത്തിന് അർഹമായി. 8240 സൂപ്പർവൈസർമാരും 145 സൂപ്രണ്ടുമാരുടെയും നേത്യത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.

അഞ്ചാം തരത്തില്‍ 96.88 ശതമാനവും ഏഴാം തരത്തില്‍ 98.84 ശതമാനവും പത്താം തരത്തില്‍ 98.46 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.85 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. അഞ്ചാം തരത്തില്‍ 18872 കുട്ടികളും ഏഴാം തരത്തില്‍ 9672 കുട്ടികളും പത്താം തരത്തില്‍ 5814 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 923 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കർണാടക, അന്തമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത് കേരളത്തിലും കർണാടകയിലുമായി 45 കേന്ദ്രീകൃത മൂല്യനിർണ്ണയ കേമ്ബുകളില്‍ 2880 അസിസ്റ്റൻ്റ് എക്‌സാമിനർമാരും 350 ചീഫുമാരും 45 കേമ്ബ് ഓഫീസർമാരും മൂല്യനിർണ്ണയത്തിന് നേതൃത്വം നല്‍കി. മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്

പുനർ മൂല്യ നിർണ്ണയത്തിനുള്ള അപേക്ഷകള്‍ മാർച്ച്‌ 23 മുതല്‍ 31 വരെ പേപ്പർ ഒന്നിന് 100 രൂപ ഫീസ് സഹിതം സദർ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ്‌ (www.samastha.in > Apply for Revaluation).

വിദ്യാർത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ സഹകരിച്ച അധ്യാപകരെയും, രക്ഷകർത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ട്രഷറർ സയ്യിദ് കുമ്ബോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോർഡ് ചെയർമാൻ ഡോ.അബ്‌ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.

STORY HIGHLIGHTS:Samasta: AP Section Madrasa Public Examination Result Declared.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker