IndiaNews

വ്യാജ ‘മോദി ഗാരന്റി സ്കീം’; അക്കൗണ്ട് തുറക്കാൻ പോസ്റ്റോഫീസുകൾക്കുമുന്നിൽ സ്ത്രീകളുടെ വൻ തിരക്ക്

ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ഹുബ്ബള്ളിയിൽ വ്യാജ ‘മോദി ഗാരൻ്റി സ്‌കീം’ പ്രചാരണത്തെ തുടർന്ന് അക്കൗണ്ട് തുറക്കാൻ പോസ്റ്റോഫീസുകളിലെത്തി സ്ത്രീകൾ.

സ്ത്രീകൾക്ക് മാസം 3000 രൂപ നൽകുന്ന മോദി ഗാരന്റി സ്കീം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് തുറക്കാനെത്തിയതാണെന്നും സ്ത്രീകൾ പറഞ്ഞു.

രാവിലെ എട്ടുമുതൽ നഗരത്തിലെ വിവിധ പോസ്റ്റോഫീസുകൾക്കുമുന്നിൽ സ്ത്രീകളുടെ നിര പ്രത്യക്ഷപ്പെട്ടു.ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് പോസ്റ്റോഫീസ് ജീവനക്കാർ പറഞ്ഞെങ്കിലും കൂട്ടമായെത്തിയ സ്ത്രീകളെ ബോധിപ്പിക്കാൻ സാധിച്ചില്ല.

STORY HIGHLIGHTS:Fake ‘Modi Guarantee Scheme’;  Huge rush of women in front of post offices to open accounts

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker