IndiaNews

ന്യൂനപക്ഷ മതങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍



ന്യൂനപക്ഷ മതങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷ മതങ്ങളുടെ സാംസ്‌കാരിക പഠനത്തിനായി ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് വേണ്ടി അനുവദിച്ച പദ്ധതികളില്‍ നിന്ന് മുസ് ലിം, ക്രിസ്ത്യന്‍ വിഭാഗത്തെ ഒഴിവാക്കി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായിട്ടും മുസ്ലിങ്ങളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഗുരുമുഖി, ബുദ്ധമതം, ജൈന ഗ്രന്ഥങ്ങള്‍, ഹിമാലയന്‍ സാംസ്‌കാരിക പഠനം എന്നിവക്കാണ് വിവിധ പദ്ധതികള്‍ അനുവദിച്ചത്.

വിരാസത് സേ വികാസ് (പാരമ്പര്യത്തിലൂടെ വികസനം) എന്ന ആശയത്തെയും പ്രധാനമന്ത്രിയുടെ അഞ്ച് പ്രതിജ്ഞകളെയും അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുഴുവന്‍ അടിമത്വ അടയാളങ്ങളെയും മായ്ച്ചുകൊണ്ട് വികസിത രാജ്യമെന്ന നിലയില്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുക എന്നതാണ് പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലെ ഖല്‍സ കോളജില്‍ സ്ഥാപിച്ച ഗുരുമുഖി സെന്ററിനായി 25 കോടി രൂപയാണ് അനുവദിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍ തന്നെ അഡ്വാന്‍സ്ഡ് ബുദ്ധിസ്റ്റ് സ്റ്റഡീസ് സെന്ററിനായി 35 കോടി രൂപയാണ് അനുവദിച്ചത്. സെന്ററിന്റെ നിര്‍മാണത്തിനായി 40 കോടി രൂപയും അനുവദിച്ചു. ഗുജറാത്ത് സര്‍വകലാശാലയില്‍ ജൈന ഗ്രന്ഥങ്ങളുടെ പഠനത്തിനായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേവി അഹില്യ സര്‍വകലാശാലയുടെ ഇന്‍ഡോര്‍ ക്യാമ്പസില്‍ ജൈന പഠന സെന്റര്‍ സ്ഥാപിക്കുന്നതിന് 25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

STORY HIGHLIGHTS:The central government has excluded Muslims and Christians from the scheme for minority religions

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker