Education

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകള്‍ ഇനി മുതല്‍ വര്‍ഷത്തില്‍ മൂന്ന് തവണ.

ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകൾ വർഷത്തിൽ മൂന്ന് തവണയാക്കാൻ കൗൺസിൽ ഓഫ് ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തീരുമാനിച്ചു. ഈ വർഷം മുതൽ തന്നെ ഈ രീതി നടപ്പിലാക്കും.
ജനുവരി, മെയ്/ ജൂൺ, സെപ്റ്റംബർ എന്നീ മൂന്ന് സമയങ്ങളിലായിട്ടായിരിക്കും പരീക്ഷ. നേരത്തെ ഇത് മെയ്/ജൂൺ, ജനുവരി എന്നീ സമയങ്ങളിലായി രണ്ട് തവണയായിട്ടായിരുന്നു നടത്തിയിരുന്നത്.

പുതിയ തീരുമാനത്തോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കൂടുതൽ അവസരം ലഭിക്കും. നിലവിൽ പരീക്ഷകൾ തമ്മിലുള്ള ഇടവേള ആറ് മാസമാണ്. അടുത്ത് വരുന്ന ചാർട്ടേഡ് പരീക്ഷയ്ക്കായി 4,36,500 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

STORY HIGHLIGHTS:Chartered Accountant Examinations from now thrice a year.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker