Entertainment

‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി

കമല്‍ ഹാസന്‍-മണിരത്‌നം കോമ്പോയില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ ചിത്രത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറി.

മറ്റ് സിനിമകളുടെ തിരക്കില്‍ ആയതിനാലാണ് ദുല്‍ഖര്‍ പിന്മാറിയത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആയിരുന്നു കമല്‍ ഹാസന്റെ 234-ാം ചിത്രമായി തഗ് ലൈഫ് പ്രഖ്യാപിച്ചത്.

പിന്നാലെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ദുല്‍ഖറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നിലവില്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അതിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിന്റെ ഭാഗമാകും. അതേസമയം, ദുല്‍ഖര്‍ പിന്മാറിയെങ്കിലും മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയം രവി, തൃഷ, അഭിരാമി, ഗൗതം കാര്‍ത്തിക്, നാസര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്.

STORY HIGHLIGHTS:Dulquer Salmaan withdrew from the film ‘Thug Life’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker