Entertainment

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു.

ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാര്‍ച്ച് 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. ‘ഉടല്‍’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തല്‍.  1986 ഒക്ടോബര്‍ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148മത്തെ ചിത്രമായ ‘തങ്കമണി’ ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.

അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

STORY HIGHLIGHTS:The release date of Dileep starrer ‘Thankamani’ has been released.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker