ഭ്രമയുഗം’ മറ്റ് ഭാഷകളിലും റിലീസിന് ഒരുങ്ങുന്നു.

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ മറ്റ് ഭാഷകളിലും റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ മലയാളം പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ചിത്രത്തിന്റെ മലയാളം പതിപ്പ് തന്നെയാണ് ആദ്യ ഘട്ടത്തില്‍ മറ്റ് സംസ്ഥാന കേന്ദ്രങ്ങളിലും റിലീസ് ചെയ്യപ്പെട്ടത്. ഇത് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. അവരില്‍ നിന്ന് സോഷ്യല്‍ മീഡിയ റിവ്യൂസും ലഭിച്ചിരുന്നു.
പിന്നാലെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ റിലീസ് നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 ന് തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ മലയാള സിനിമയെ സംബന്ധിച്ച് ആവേശം പകരുന്ന മറ്റൊരു പ്രഖ്യാപനം കൂടി നിര്‍മ്മാതാക്കളില്‍ നിന്ന് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ തമിഴ്, കന്നഡ പതിപ്പുകളും റിലീസ് ചെയ്യാന്‍ പോകുന്നു എന്നതാണ് അത്. തെലുങ്ക് പതിപ്പ് എത്തുന്ന അതേദിവസം തന്നെ, ഫെബ്രുവരി 23 ന് തന്നെയാണ് തമിഴ്, കന്നഡ പതിപ്പുകളും തിയറ്ററുകളില്‍ എത്തുക. അതത് ഭാഷാ പതിപ്പുകള്‍ അതതിടങ്ങളിലെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
അങ്ങനെ സംഭവിച്ചാല്‍ മലയാളത്തിന് ഒരു പുതിയ തുടക്കമാവും മമ്മൂട്ടിയും ഭ്രമയുഗവും ചേര്‍ന്ന് നല്‍കുക. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെയും ഇത് വലിയ അളവില്‍ സ്വാധീനിക്കും.
STORY HIGHLIGHTS:Bhramayugam’ is also slated for release in other languages.