GulfU A E

ദുബൈയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ഇനി പെഡസ്ട്രീയൻ ടൂറിസ്റ്റ് പാസ്

ദുബൈ:ദുബൈ നഗരത്തിന്റെ ചരിത്രം പറയുന്ന ദേരയിലെ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റ് വിനോദസഞ്ചാരികള്‍ക്ക് കാഴ്ചകള്‍ നടന്ന് കാണാവുന്ന പെഡ്സട്രിയൻ ടൂറിസ്റ്റ് പാസായി വികസിപ്പിച്ചു.

ദുബൈ നഗരസഭയാണ് പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റിന്റെ വികസന പദ്ധതി പൂർത്തിയായെന്ന വിവരം പ്രഖ്യാപിച്ചത്.

അല്‍ റാസ് പ്രദേശം മുതല്‍ ഗോള്‍ഡ് സൂഖ് വരെ നീണ്ടുനില്‍ക്കുന്ന ഓള്‍ മുനിസിപ്പാലിറ്റി സ്ട്രീറ്റ് ദുബൈ നഗരത്തിന്റെ പൈതൃകത്തെ അടുത്തറിയാൻ സഹായിക്കുന്ന വിധമാണ് നവീകരിച്ചത്. സ്വർണ വിപണിയായ ഗോള്‍ഡ് സൂഖ്, ഈത്തപ്പഴ വൈവിധ്യങ്ങളുടെ കേന്ദ്രമായ ഡേറ്റ്സ് സൂഖ്, സുഗന്ധങ്ങളുടെ തെരുവായ പെർഫ്യൂം സൂഖ്, അല്‍ റാസ് സൂഖ്, സ്പൈസസ് സൂഖ് എന്നിവ ഈ മേഖലയിലാണ്. പുതുതായി കാല്‍നടക്ക് സജ്ജമാക്കിയ തെരുവില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ ബലദിയ സ്ട്രീറ്റ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാതകള്‍ വികസിപ്പിക്കുകയും പുതിയ കവാടം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം പുതിയ വിളക്കുകള്‍ സ്ഥാപിച്ച്‌ രാത്രികാലങ്ങളിലെ കാഴ്ചയെ മനോഹരമാക്കിയിട്ടുമുണ്ട്. ദുബൈയുടെ പഴകാലത്തെ അനുസ്മരിപ്പിക്കുന്ന നിരവധി കാഴ്ചകളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും മറ്റുമായി തെരുവില്‍ ഇരിപ്പിടങ്ങളും പരമ്ബരാഗത രീതിയിലുള്ള കുടകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.

STORY HIGHLIGHTS:Dubai’s Old Municipality Street is now a pedestrian tourist pass

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker