GulfSaudi

സഊദി പ്രവാസികൾക്ക് ആശ്വാസം!ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടി..

റിയാദ്: സഊദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ഈ ശഅബാൻ പകുതിയോടെ (ഫെബ്രുവരി 25) ഇളവ് കാലാവധി അവസാനിക്കാനിരിക്കേയാണ് മൂന്ന് വർഷത്തേക്ക് കൂടി ഇളവ് ആനുകൂല്യം നീട്ടി നൽകി മന്ത്രി സഭാ തീരുമാനം.

കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി
അവസാനിക്കാനിരിക്കേ അധികൃതർ വീണ്ടും
ഒരു വർഷത്തേക്ക് കൂടി ഇളവ് പരിധി
നീട്ടിയതിരുന്നതിനാൽ ഈ വർഷവും
പ്രവാസികൾ ഇളവ് നീട്ടുമെന്ന
പ്രതീക്ഷയിലായിരുന്നു .

ഒൻപതോ അതിൽ കുറവോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികൾക്ക് സഊദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്.

സ്ഥാപനത്തിലെ ഒൻപത് പേരിൽ സഊദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കിൽ 4 വിദേശികൾക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കിൽ 2 വിദേശികൾക്കും ആണ് ലെവി ഇളവ് അനുവദിക്കുക.



ലെവി ഇളവ് ലഭിക്കുന്ന ആയിരക്കണക്കിനു ചെറുകിട സ്ഥാപനങ്ങളുടെ കീഴിൽ നിരവധി പ്രവാസികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഏതായാലും ഇപ്പോൾ ഇളവ് മൂന്ന് വർഷത്തെക്ക് നീട്ടിയത് പതിനായിരക്കണക്കിനു പ്രവാസികൾക്കും ചെറു കിട സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്.

STORY HIGHLIGHTS:Relief for Saudi expats! Levy exemption extended for three years

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker