ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഒരിടത്ത് തന്നെ സ്റ്റാറ്റസ് പ്രിവ്യൂവും ചാനല്‍ ലിസ്റ്റും കാണാവുന്ന തരത്തില്‍ സ്റ്റാറ്റസ് ബാര്‍ ക്രമീകരിക്കുന്നതാണ് പുതിയ മാറ്റം.
സ്റ്റാറ്റസ് ബാറിന്റെ പുതിയ പുനര്‍രൂപകല്‍പ്പന ഉപയോക്താക്കള്‍ക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നു. നിലവില്‍ വാട്‌സ്ആപ്പ് ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് അപ്‌ഡേറ്റ് ലഭ്യമാണ്. എല്ലാ ഉപയോക്തക്കളിലേക്കുമായി അപ്‌ഡേറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്പിന്റെ വരാനിരിക്കുന്ന പതിപ്പില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റ് ട്രേ ഉപയോഗിക്കാന്‍ കഴിയും. ഓരോ സ്റ്റാറ്റസ് അപ്ഡേറ്റും ഉപയോക്താക്കള്‍ക്ക് വ്യക്തിഗതമായി തുറക്കേണ്ടതില്ല, ആദ്യത്തെ സ്റ്റാറ്റസിന്റെ ലഘുചിത്രം കാണാന്‍ സാധിക്കും വിധമാണ് മാറ്റം.
സ്റ്റാറ്റസ് അപ്ഡേറ്റ് ട്രേ നിലവില്‍ പുനര്‍രൂപകല്‍പ്പന ചെയ്യുകയാണ്, വരാനിരിക്കുന്ന ആപ്പ് അപ്ഡേറ്റില്‍ പുതിയ ഇന്റര്‍ഫേസ് ഉള്‍പ്പെടുത്തും. ആന്‍ഡ്രോയിഡ് (2.24.4.22), ഐഒഎസ് (24.4.10.70) എന്നിവയ്ക്കായുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ചാനല്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള പുതിയ അപ്‌ഡേറ്റും പരീക്ഷണ ഘട്ടത്തിലാണ്.
STORY HIGHLIGHTS:WhatsApp with new update for users