കുവൈത്ത് സിറ്റി : കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ആണ് അൽപ നേരം മുമ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാരിനോടുള്ള പാർലമെന്റ് അംഗങ്ങളുടെ നിസ്സഹകണം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് ഇത് സംബന്ധമായ തീരുമാനം കൈക്കൊള്ളാൻ അമീറിനെ അറിയിക്കുകയായിരുന്നു . കേവലം ആറ് മാസം മുമ്പ് 2023 ജൂൺ 6 ന് ആണ് തെരഞ്ഞെടുപ്പിലൂടെ ഇപ്പോഴത്തെ പാർലമെന്റ് നിലവിൽ വന്നത്. 4 വർഷമാണ് പാർലമെന്റ് കാലാവധി.പാർലമെന്റ് പിരിച്ചു വിട്ട് 2 മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഭരണ ഘടന അനുശാസിക്കുന്നത്.
STORY HIGHLIGHTS:The Kuwaiti parliament was dissolved.