രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.
മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാർഥികളും ഹിന്ദു ക്കളാണെന്നും 42.1 ശതമാനം വിദ്യാർഥികൾ മാത്രമാണ് മുസ്ലിംകളെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ഇന്ത്യയിൽ മുസ്ലിംകൾ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർവേ’, സച്ചാറിനുശേഷം രണ്ട് ദശാ ബ്ദം: ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക സർവേ’ എന്നീ റിപ്പോർട്ടുകളിലാണ് ഈ വെളിപ്പെടുത്ത ലുകൾ. നൗസ് നെറ്റ്വർക്കുമായി സഹകരിച്ച് ഡൽഹി യിലെ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് (സി.എ സ്.ആർ) ആണ് പഠനം തയാറാക്കിയത്.
മുസ്ലിംകൾ നടത്തിപ്പുകാരായ സ്ഥാപനങ്ങളിൽ മുസ് ലിം വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നതെന്ന ബി.ജെ. പിയുടെയും മറ്റ് സംഘടനകളുടെയും വിശ്വാസത്തെ യും പ്രചാരണത്തെയും പൊളിക്കുന്നതാണ് റിപ്പോർട്ടി ലെ കണ്ടെത്തലുകൾ. എല്ലാ സമുദായങ്ങളിലേക്കും വി ദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിൽ മുസ്ലിം സ്ഥാപനങ്ങൾ പങ്കുവഹിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തെ 1113 സർവകലാശാലകളിൽ 23 എണ്ണമാണ് മുസ്ലിം ന്യൂനപക്ഷത്തിൻ്റേത്. ഇതിൽ 52.7 ശതമാനം ഹിന്ദു വിദ്യാർഥികളാണ്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ 1,155 കോളജുകളിൽ മുസ്ലിം ഇതര വിഭാഗക്കാരാണ് വിദ്യാർഥികളിൽ കൂടുതലും. 55.1 ശതമാനം ഹിന്ദു സമു ദായക്കാരും 42.1 ശതമാനം മുസ്ലിംകളും 2.8 ശതമാ നം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഈ കോളജുകളി ൽ പഠിക്കുന്നത്.
STORY HIGHLIGHTS:The study found that the majority of students in the country’s Muslim minority educational institutions belong to the Hindu community.