Tech

വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ.

ഒരു വർഷക്കാലയളവില്‍ നീക്കം ചെയ്ത വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നീക്കം ചെയ്തിട്ടുള്ളത്.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കമ്ബനിയുടെ നീക്കം. അതേസമയം, 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 4000 ലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ റിവ്യൂ ചെയ്തത്. ഇതില്‍ 2500 എണ്ണം നീക്കം ചെയ്തിട്ടുണ്ട്.

ലോണ്‍ ആപ്പുകള്‍ക്ക് പ്ലേ സ്റ്റോറില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഗൂഗിള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അല്ലെങ്കില്‍, ബാങ്ക് ഇതര സ്ഥാപനങ്ങളോ, അവരുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നവർക്കോ മാത്രമേ ലോണ്‍ ആപ്പുകള്‍ പ്രസിദ്ധീകരിക്കാൻ കഴിയുകയുള്ളൂ. ഇതിനോടൊപ്പം കർശന മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. അതേസമയം, ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കള്‍ കമ്ബനിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ, ഇൻസ്റ്റാള്‍ ചെയ്യുമ്ബോള്‍ നല്‍കുന്ന പെർമിഷനുകളും കൃത്യമായി പരിശോധിക്കണം.

വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് പോലുള്ള റെഗുലേറ്ററി ബോർഡുകളുമായി കേന്ദ്രസർക്കാർ സഹകരിച്ച്‌ വരികയാണ്. റിസർവ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്‌എംഎസ്, റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി ക്യാമ്ബയിൻ എന്നിവയിലൂടെയെല്ലാം ജനങ്ങള്‍ക്ക് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നുണ്ട്.

STORY HIGHLIGHTS:Google Play Store has released statistics on fake loan apps.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker